പ്രിയങ്കയുടെ കൈയിലെ ഈ ബാഗിന്റെ വില എത്രയെന്നോ? വില കേട്ട് അമ്പരന്ന് ആരാധകര്‍

പ്രിയങ്കയുടെ കൈയിലെ ഈ ബാഗിന്റെ വില എത്രയെന്നോ? വില കേട്ട് അമ്പരന്ന് ആരാധകര്‍

ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങളും അവരുപയോഗിക്കുന്ന എന്തായാലും അതിനെ കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് കൂടുതല്‍ ആകാംക്ഷയായിരിക്കും. പിന്നീട് പാപ്പരാസികളുടെ കണ്ണ് മുഴുവന്‍ അതിലേക്കായിരിക്കും ആകര്‍ഷണം.

അത്തരത്തില്‍ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ധരിക്കുന്ന വസ്ത്രം എപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട്. തന്റേതായ എന്തെങ്കിലും ഒരു മാജിക് ആ വസ്ത്രത്തില്‍ ചേര്‍ത്തിരിക്കും താരം. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത് താരത്തിന്റെ വസ്ത്രമല്ല, മറിച്ച് കൈയ്യിലുള്ള ഹാന്റ് ബാഗാണ്.

താരത്തിന്റെ ഒപ്പം എപ്പോഴും ആ കറുപ്പ് നിറത്തിലുള്ള ബാഗ് കാണാവുന്നതാണ്. എന്നാല്‍ ആ ബാഗ് ആള് നിസ്സാരക്കാനല്ല, അതിന്റെ നിറം പോലെതന്നെയാണ് അതിന്റെ വിലയും. ബാഗിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. 1,66,702 രൂപയാണ് പ്രിയങ്ക ചോപ്രയുടെ ബാഗിന്റെ വില.

പക്ഷെ താരത്തിന് ഏറ്റവും കൂടുതല്‍ പ്രിയം ഈ ലെതര്‍ ബാഗിനോടാണ്. മാത്രമല്ല ഏത് വസ്ത്രത്തോടൊപ്പവും കൊണ്ട് നടക്കാന്‍ പറ്റാവുന്ന ഒരു സേഫ്റ്റി ബാഗാണിതെന്നാണ് പ്രിയങ്ക പറയുന്നത്. താരത്തിന് പല വിധത്തിലുള്ള ലെതര്‍ ബാഗുണ്ടെങ്കിലും എന്തോ കൂടുതല്‍ ഇഷ്ടം ഇതിനോടാണെന്നും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment