ബിക്കിനിയില്‍ ഗ്ലാമറസായി പ്രിയങ്ക ചോപ്ര; അവധി ആഘോഷമാക്കി ദമ്പതികള്‍

ബിക്കിനിയില്‍ ഗ്ലാമറസായി പ്രിയങ്ക ചോപ്ര; അവധി ആഘോഷമാക്കി ദമ്പതികള്‍പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് ദമ്പതികളുടെ വാര്‍ത്ത ആഘോഷിക്കുകയാണ് മാധ്യമങ്ങള്‍. കാരണം ആരാധകര്‍ക്കായി എന്നും ഇരുവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്.

വിവാഹ ജീവിത ആഘോഷമാക്കുകയാണ് പ്രിയങ്ക. ഇപ്പോള്‍ നിക്കിനോടൊപ്പം ഇറ്റലിയില്‍ അവധി ആഘോഷിക്കുകയാണ് താരം.മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ഇറ്റാലിയന്‍ അവധി ആഘോഷ ചിത്രങ്ങളാണ്.

സ്വിമ്മിങ് പൂളില്‍ സ്വിമ്മിങ് സ്യൂട്ട് ധരിച്ച് കയ്യില്‍ കോക്ക് ടെയിലുമായി കിടക്കുന്ന സ്‌റ്റൈലന്‍ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അവധിക്കാലം നന്നായി ആഘോഷിക്കുകയാണെന്നും ഇത് തന്റെ പ്രിയപ്പെട്ടവന്‍ പകര്‍ത്തിയ ചിത്രമാണെന്നും അടിക്കുറിപ്പായി കുറിച്ചു കൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത്.

നടിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ആഘോഷങ്ങള്‍ക്ക് ഒരു കുറവും വരുത്താത്ത താരങ്ങളാണ് ഇരുവരും. നിക്കുമായുള്ള വിവാഹത്തിന് നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് പ്രിയങ്ക ചോപ്ര. പക്ഷെ അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ ദമ്പതികള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment