ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പ്രിയങ്ക ചോപ്ര

ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പ്രിയങ്ക ചോപ്ര

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തനിക്ക് രാഷ്ട്രിയത്തിലേക്ക് കടക്കാനുള്ള ആഗ്രഹം തുറന്നുപറയുന്നിു. ദി സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ വെളിപ്പെടുത്തിയത്.

‘ എനിക്ക് പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്, നിക്കിന് അമേരിക്കന്‍ പ്രസിഡന്റാകാനും താല്‍പര്യമുണ്ട്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളെ എനിക്ക് ഇഷ്ടമല്ല, എന്നാല്‍ ഞങ്ങള്‍ രണ്ടുപേരും മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം’.

തന്റെ ജീവിതം മുഴുവന്‍ രാഷ്ട്രീയത്തിലേക്ക് മുഴുകും, കാരണം ജനങ്ങളുടെ സന്തോഷം നിലനിര്‍ത്താനാണ് താന്‍ ശ്രമിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. മാത്രമല്ല 26കാരമായ നിക്ക് ഒരു വലിയ നേതാവാകുമെന്ന വസ്തുത നിഷേധിക്കാനാവില്ലെന്നും പറഞ്ഞു. 2018 ഡിസംബറിലായിരുന്നു നിക്കുമായുള്ള പ്രിയങ്കയുടെ വിവാഹം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*