പ്രിയങ്ക ചോപ്ര തന്റെ പേര് മാറ്റിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തുന്നു

പ്രിയങ്ക ചോപ്ര തന്റെ പേര് മാറ്റിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തുന്നു

ബോളിവുഡിലെ പ്രശസ്ത നടി പ്രിയങ്ക ചോപ്രയും നിക്ക് ജോനാസിന്റെയും വിവാഹം ഈ കഴിഞ്ഞ ഡിസംബറിലായിരുന്നു നടന്നത്. വിവാഹ ശേഷം ബോളിവുഡിലെ ഏറ്റവും മികച്ച ദമ്പതികളായി അവര്‍ മാറി.

മാത്രമല്ല നിക്ക് ജോനാസുമായുള്ള വിവാഹ ശേഷം പ്രിയങ്ക സ്വന്തം പേര് മാറ്റുകയും ചെയ്തു. പ്രിയങ്ക ചോപ്രയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലാണ് തന്റെയൊപ്പം ജോനാസിന്റെ പേര് കൂട്ടിച്ചേര്‍ത്തത്. അങ്ങനെ പേരിലുള്ള മാറ്റത്തിന് പിന്നിലെ കാരണം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തുകയാണ് പ്രിയങ്ക ചോപ്ര.

‘എന്റെ പേരിനൊപ്പം എന്റെ പങ്കാളിയുടെയും പേര് ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. കാരണം ഞങ്ങളിപ്പോള്‍ കുടുംബമായി കഴിഞ്ഞു’. പ്രിയങ്ക പറഞ്ഞു. ‘പക്ഷെ ഞാന്‍ എന്റെ വ്യക്തിത്വത്തെ മാറ്റുന്നില്ല,ഞാന്‍ ആരാണെന്ന് അറിയാനാണ് പങ്കാളിയുടെ പേര് കൂട്ടിച്ചേര്‍ത്തത്’.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment