ഭര്‍ത്താവും കാമുകനും വളരെ വ്യത്യസ്തമാണെന്ന് ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല; ബോളിവുഡ് സുന്ദരി പറയുന്നു

ഭര്‍ത്താവും കാമുകനും വളരെ വ്യത്യസ്തമാണെന്ന് ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല; ബോളിവുഡ് സുന്ദരി പറയുന്നു

വലിയ പ്രാധാന്യം നേടിയ വാര്‍ത്തയായിരുന്നു പ്രിയങ്ക-നിക്ക് വിവാഹം. വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും ഇരുവരുടെയും വിശേഷങ്ങള്‍ തന്നെയാണ് വാര്‍ത്തകളില്‍ നിറഞ്ഞ്‌നില്‍ക്കുന്നത്.

ഇവരുടെ യാത്രകളും ഒരുമിച്ചുള്ള ആഘോഷങ്ങളൊക്കെ ആരാധകര്‍ക്ക് വലിയ ഹരം തന്നെയാണ്. ഇപ്പോഴിത പ്രണയകാലത്തെ കുറിച്ചും വിവാഹ ജീവിതത്തിലെ വ്യത്യാസങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് പ്രിയങ്ക.

ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.ഭര്‍ത്താവും കാമുകനും തമ്മില്‍ ഇത്രയും വ്യത്യാസമുണ്ടായിരുന്നെന്ന് താന്‍ വിചാരിച്ചില്ലെന്നും പ്രിയങ്ക പറയുന്നു.

ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വിവാഹ പ്രതിഞ്ജ ചെയ്യുമ്പോള്‍ അതെന്റെ കുടുംബമാണെന്നുള്ള തോന്നല്‍ നമുക്ക് ഉണ്ടാകും. അത് വല്ലാത്ത ഉത്തരവാദിത്വമാണ്. പരസ്പരം തങ്ങള്‍ തമ്മില്‍ പഠിച്ചു കൊണ്ടിയിരിക്കുകയാണെന്നും അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു.

2018 ഡിസംബര്‍ 1നായിരുന്നു ജോധ്പൂരില്‍ പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം. ഹിന്ദു-ക്രൈസ്തവ ആചാര പ്രകാരമായിരുന്നു വിവാഹം നടത്തിയിരുന്നത്. നിക്കിനോടൊപ്പം യുഎസിലാണ് പ്രിയങ്ക താമസിക്കുന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ആദ്യ വധശിക്ഷ; വിധി ഒരു മാസത്തിനുള്ളില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ആദ്യ വധശിക്ഷ; വിധി ഒരു മാസത്തിനുള്ളില്

Rashtrabhoomi இடுகையிட்ட தேதி: வெள்ளி, 12 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment