സരിതയുടെ രേഖകളില്‍ ആശയക്കുഴപ്പം: പത്രിക കൂടുതല്‍ പരിശോധനയ്ക്കായി മാറ്റി

സരിതയുടെ രേഖകളില്‍ ആശയക്കുഴപ്പം: പത്രിക കൂടുതല്‍ പരിശോധനയ്ക്കായി മാറ്റി

എറണാകുളത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി സരിത എസ് നായരുടെ പത്രിക കൂടുതല്‍ പരിശോധനയ്ക്കായി നാളത്തേക്ക് മാറ്റി. സരിത സമര്‍പ്പിച്ച രേഖകളില്‍ ആശയക്കുഴപ്പമുള്ളതിനാലാണ് നാമനിര്‍ദേശ പത്രിക മാറ്റിവെച്ചത്.

സരിതയ്ക്ക് എതിരെയുള്ള ചില കേസുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാത്തതിനാലാണ് നടപടി. സോളാര്‍ തട്ടിപ്പ് കേസില്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ച വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് ഹാജരാക്കിയിരുന്നില്ല.

നാളെ രാവിലെ 10.30ന് മുമ്പ് സ്റ്റേ ചെയ്ത കോടതി ഉത്തരവിന്റെ പകര്‍പ്പ് വരണാധികാരിക്ക് മുന്നില്‍ ഹാജരാക്കിയില്ലെങ്കില്‍ സരിതയുടെ പത്രിക തള്ളും. എറണാകുളത്തിന് പുറമെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും സരിത പത്രിക സമര്‍പ്പിച്ചിരുന്നു.

സരിതയ്ക്ക് എതിരെയുള്ള ചില കേസുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാത്തതിനാലാണ് നടപടി. സോളാര്‍ തട്ടിപ്പ് കേസില്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ച വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് ഹാജരാക്കിയിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*