പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച

കൊച്ചി : വിനോദ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി മന്ത്രിമാരായ എ കെ ബാലനും, തോമസ് ഐസക്കും ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം അഞ്ചിന് ധനമന്ത്രി തോമസ് ഐസക്കിന്റെ ചേംബറിലാണ് ചര്‍ച്ച.
വിനോദ നികുതി വന്നതോടെ സര്‍ക്കാരിന്റെ 17 തിയേറ്ററുകള്‍ക്ക് റിലീസ് സിനിമകള്‍ ലഭിക്കുന്നില്ല. ഈ പ്രതിസന്ധികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. ഷൈന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവവും സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗമെന്ന പ്രൊഡ്യൂസേഴ്സിന്റെ ആരോപണവും ചര്‍ച്ചയ്ക്കു വരുമെന്നാണ് റിപ്പോർട്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply