അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Prohibited tobacco products worth Rs 5 lakh seized
അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിപെരുമ്പാവൂർ മേഖലയിൽ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് അതിഥി തൊഴിലാളികൾ പിടിയിൽ .

ആസാം സ്വദേശികളായ താജുൽ ഇസ്ലാം (37), അൻവർ ഹുസൈൻ (35) ഉബൈദുള്ള (19), ഇക്രാമുൾ ഇസ്ലാം (25) എന്നിവരാണ് പെരുമ്പാവൂർ പോലിസിൻറെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രതേക ടീം രൂപീകരിച്ച് റെയ്ഡ് നടത്തുകയായിരുന്നു.

അല്ലപ്രയിലെ ഒരു കട, പാലക്കാട്ടുതാഴത്തെ ഒരു ഗോഡൗൺ എന്നിവിടങ്ങളിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചനിലയിലാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന്നയായിരുന്നു ലക്ഷ്യം. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിച്ചിട്ടുള്ളത്.

എസ്.ഐമാരായ റിൻസ്.എം.തോമസ്, ജോഷി എം.ജോസഫ്, എസ്.സി.പി.ഒ മാരായ ഷിനോജ്, ചിഞ്ചു. കെ.മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*