പൊലീസ് വാദം പൊളിയുന്നു: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ പൊലീസ് മര്‍ദനത്തിന് തെളിവ്

പൊലീസ് വാദം പൊളിയുന്നു: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ പൊലീസ് മര്‍ദനത്തിന് തെളിവ്

പീരുമേട് സബ് ജയിലിലെ റിമാന്‍ഡ് പ്രതിയായ രാജ്കുമാറിന്റെ മരണകാരണം പൊലീസ് മര്‍ദനം. തെളിവെടുപ്പിനിടെ പൊലീസ് മര്‍ദ്ദിച്ചത് കണ്ടെന്ന് ദൃക്‌സാക്ഷികള്‍. കോട്ടയം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരോട് താന്‍ മര്‍ദനത്തിനിരയായെന്ന് രാജ്കുമാറും വെളിപ്പെടുത്തിയിരുന്നു.

ഇതോടെ സംഭവത്തില്‍ പൊലീസിന്റെ വാദങ്ങള്‍ പൊളിയുന്നു. അതേസമയം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് 16-ാം തീയതിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ രാജ്കുമാറിനെ ഈ മാസം 12 നാണ് കസ്റ്റഡിയിലെടുത്തതെന്ന് നാട്ടുകാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment