പെണ്‍ വാണിഭം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അഞ്ചാലുംമൂട് : പതിനേഴുകാരിയെ പീഡിപ്പിച്ച തുടരന്വേഷണത്തില്‍ കരുനാഗപ്പള്ളിയിലെ ലോഡ്ജിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. പുലര്‍ച്ചെ സ്ത്രീകളെ ലോഡ്ജിലാക്കുകയും രാത്രിയില്‍ പുറത്തുവിടുകയുമാണ് പതിവ്. കരുനാഗപ്പള്ളിയിലെ ബസ് സ്റ്റാന്‍ഡിന്‌ സമീപത്താണ് അനധികൃതമായി ലോഡ്ജ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മണപ്പള്ളി സ്വദേശികളായ പ്രദീപ്, റിനു, പന്മന സ്വദേശി നജിം തുടങ്ങിയവരെയാണ് പോലീസ് പിടികൂടിയത്.

പരിസരത്തുള്ള കടകള്‍ തുറക്കുന്നതിനുമുന്‍പ് സ്ത്രീകളെ ലോഡ്ജില്‍ പ്രവേശിപ്പികുകയും പകല്‍ ഇടപാടുകാരെ കണ്ടെത്തുകയും ചെയ്യും. ലോഡ്ജില്‍നിന്ന് കിട്ടിയ രേഖകളില്‍നിന്നും ഫോണുകളില്‍നിന്നും നിരവധി ഇടപാടുകാരുടെ വിവരങ്ങള്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്. ആയിരം രൂപമുതല്‍ പ്രതിഫലമായി സംഘം കൈപ്പറ്റിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കും ദിവസ നിരക്കിലുമാണ് ഇവർ സ്ത്രീകളെ കച്ചവടച്ചരക്കാക്കിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*