പെൺവാണിഭം; യുവതിയെ ഓടിച്ചിട്ട് പിടിച്ചു പൊലീസ്

തിരുവനന്തപുരം: ഓൺലൈൻ വഴി ഇടപാടുകാരെ കണ്ടെത്തി പെൺവാണിഭം നടത്തിവന്ന സംഘം പൊലീസ് പിടിയിലായി. പേരൂർക്കടയിൽ ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്. നടത്തിപ്പുകാരനായ വെള്ളനാട് സ്വദേശി രമേശ്കുമാർ റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടു. ഇടപാടിനെത്തിയ മാലി സ്വദേശി ഫുലു(60), തിരുവനന്തപുരം സ്വദേശിനിയായ 40കാരിയും കൊച്ചി മരട് സ്വദേശിനിയായ 30കാരിയും പൊലീസ് പിടിയിലായി.

കുടപ്പനക്കുന്ന് എ.കെ.ജി നഗറിലേക്ക് പോകുന്നവഴിയിലുള്ള ഒരു വീട് വാടകയ്ക്കെടുത്ത് രമേശ്കുമാറാണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാത്രിയും പകലും നിരന്തരം മുന്തിയ ഇനം വാഹനങ്ങളിൽ സ്ത്രീകളും പുരുഷൻമാരും വന്നുപോകുന്നതിൽ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് വീട് വളയുകയായിരുന്നു.

രമേശ്കുമാറിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സൈബർ പൊലീസ് സഹായത്തോടെ സൈറ്റിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*