തണുപ്പ് കാലത്ത് ചര്‍മ്മം വരളുന്നുവോ? എങ്കില്‍ പരിഹാരങ്ങളിവയാണ്…
തണുപ്പ് കാലത്ത് ചര്‍മ്മം വരളുന്നുവോ? എങ്കില്‍ പരിഹാരങ്ങളിവയാണ്…
മിക്ക ആളുകളുടേയും പ്രശ്‌നമാണ് തണുപ്പ് കാലത്ത് ചര്‍മ്മം വരളുന്നത്. ഈ സമയം ചര്‍മ്മം വരണ്ടുപോകാതെ എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം;
വരണ്ട ചര്‍മ്മമുള്ളവര്‍ തണുപ്പ് കാലത്ത് സോപ്പ് ഒഴിവാക്കി പകരം കടലമാവോ മറ്റോ ഉപയോഗിക്കുന്നതാണ് നല്ലത്. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ദേഹത്ത് മോയ്‌സ്ച്ചറൈസര്‍ ക്രീം പുരട്ടുക.
ചുണ്ടുകള്‍ വരളുന്നതിന് രാത്രി ഉറങ്ങുമ്പോള്‍ കുറച്ച് ഗ്ലിസറിന്‍ ചുണ്ടുകളില്‍ പുരട്ടുകയോ അല്‍പ്പം വെണ്ണയും നാരങ്ങാ നീരും ചേര്‍ത്ത് പുരട്ടുകയോ ചെയ്യുക.
കൈകളിലും കാലുകളിലും ഉള്ള ചര്‍മ്മം ഉണങ്ങാതെ സൂക്ഷിക്കുന്നതിന് ഗ്ലിസറിനും നാരങ്ങാനീരും പനിനീരും ചേര്‍ത്ത് കൈകാലുകളില്‍ പുരട്ടുക. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പച്ച വെള്ളത്തില്‍ കഴുകുക.
കൂടാതെ പാദങ്ങള്‍ ദിവസവും 10 മിനിറ്റ് ഇളം ചൂടുവെള്ളത്തില്‍ പാദം മുക്കിവയ്ക്കുന്നതും നല്ലതാണ്. ഇതിന് ശേഷം ക്രീം പുരട്ടുക. വിണ്ടുകീറുന്ന സ്ഥലത്ത് രണ്ടാഴ്ച്ച തുടര്‍ച്ചയായി പാലിന്റെ പാട അര മണിക്കൂര്‍ നേരം തേച്ചുപിടിപ്പിച്ച് കഴുകിക്കളയുക.
Leave a Reply