പാളയം മീന്‍ മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരും വില്‍പനക്കാരും തമ്മില്‍ സംഘര്‍ഷം

പാളയം മീന്‍ മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരും വില്‍പനക്കാരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം പാളയം മീന്‍ മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും വില്‍പ്പനക്കാരും തമ്മില്‍ സംഘര്‍ഷം. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ മീന്‍ വില്പനക്കാര്‍ തടഞ്ഞു.

നല്ല മീനുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നതായി ആരോപിച്ചായിരുന്നു വില്പനക്കാരുടെ പ്രതിഷേധം. ഇന്ന് രാവിലെ ഒരു മണിക്കൂറോളമായിരുന്നു പരിശോധന.

അഴുകിയ മത്സ്യം വില്‍പനയ്ക്ക് വരുന്നു എന്ന പരാതിയെ തുടര്‍ന്ന് പരിശോധനയക്ക് എത്തിയ ഉദ്യോഗസ്ഥരെ മീന്‍ മാര്‍ക്കറ്റിലുള്ളവര്‍ തടഞ്ഞതോടെയാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഫിഷറീസ് ഉദ്യോഗസ്ഥരും നഗരസഭാ ജീവനക്കാരുമാണ് പരിശോധനയ്‌ക്കെത്തിയത്. തുടര്‍ന്ന് വില്‍പനക്കാര്‍ ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേര്‍പ്പേടുകയും ഇയ്ക്ക് ചെറിയ സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു.

അതേസമയം പഴകിയതും പുഴുവരിച്ചനിലയിലുള്ളതുമായ മീനുകള്‍ മാര്‍ക്കറ്റില്‍നിന്ന് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എഴുപത് കിലോയോളം ചൂര മീന്‍ പഴകിയതെന്ന് കണ്ടെത്തി മീന്‍ മാര്‍ക്കറ്റില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.ഇവയില്‍ അമോണിയ കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാമ്പിളുകളും എടുത്തിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാനറിയില്ലെന്നും നല്ല മീനുകളും അവര്‍ പിടിച്ചെടുക്കുന്നുണ്ടെന്നുമായിരുന്നു വില്പനക്കാരുടെ ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment