മന്ത്രി സുധാകരന് ജെട്ടി നല്‍കി പ്രതിഷേധം; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മന്ത്രി സുധാകരന് ജെട്ടി നല്‍കി പ്രതിഷേധം; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആലപ്പുഴ: ശബരിമല തന്ത്രിയേയും മേല്‍ശാന്തിയേയും അധിക്ഷേപിച്ച മന്ത്രി ജി സുധാകരനെതിരെ പ്രതിഷേധം.മന്ത്രിക്ക് ജെട്ടി നല്‍കി പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവലോകന യോഗത്തിന് എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
നേരത്തെ പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ലെന്ന സുധാകരന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.ആലപ്പുഴ കൊട്ടാരം സ്കൂളിലെത്തിയ മന്ത്രിയെ യുവ മോർച്ച പ്രവർത്തകർ വേദിയിലെത്തി ജട്ടി നൽകി പ്രതിഷേധിക്കാൻ ശ്രമിക്കുകയായിരുന്നു. ജില്ല പ്രസിഡന്റ് എസ്.സാജൻ, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് പി.ആരോമൽ,മണ്ഡലം വൈസ് പ്രസിഡന്റ് ആദർശ് മുരളി എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്.
Leave a Reply