ശബരിമല വിഷയത്തില്‍ സമരം ശക്തമാകുന്നു ; വത്യസ്ഥ നിലപാടുമായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും
ശബരിമല വിഷയത്തില്‍ സമരം ശക്തമാകുന്നു ; വത്യസ്ഥ നിലപാടുമായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ തള്ളി ദേവസ്വം ബോര്‍ഡ്. സുപ്രീം കോടതി വിധി കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഈ മണ്ഡലകാലത്ത് സന്നിധാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാനായി വനിതാ പോലീസിനെ നിയോഗിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പദ്മ കുമാര്‍ വ്യക്തമാക്കി.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഭാവി പരിപാടികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിധി നടപ്പിലാക്കാന്‍ തന്ത്രി കുടുംബവുമായി ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ എത്തുന്ന സ്ത്രീകളെ തടയാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിരുന്നു.എന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം ശക്തി പ്രാപിക്കുകയാണ്. സംസ്ഥാനത്ത് വിവിധ മേഖലകളായി തിരിഞ്ഞു നടക്കുന്ന പ്രതിഷേധ പ്രാര്‍ത്ഥന സംഗമങ്ങളില്‍ വന്‍ സ്ത്രീ പങ്കാളിതമാനുള്ളത്.
വെള്ളാപ്പള്ളി നടേശന്‍ സമരത്തിനോട് സഹകരിക്കുന്നില്ല. അതേസമയം തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബി ഡി ജെ എസ്, ബി ജെ പി നയിക്കുന്ന ലോങ്ങ് മാര്‍ച്ചിനോട് സജീവമായി തന്നെ സഹകരിക്കുന്നുണ്ട്.
Leave a Reply