നോയ്ഡയിലെ സാംസങ് പ്ലാന്റിനെ മുന്നില്‍ ജീവനക്കാരുടെ പ്രതിഷേധം
നോയ്ഡയിലെ സാംസങ് പ്ലാന്റിനെ മുമ്പിൽ പ്രതിഷേധിച്ച് ജീവനക്കാർ
ശബള വർധനവ്, ജോലി സമയ ക്രമികരണത്തിൽ മാറ്റം വരുത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നോയ്ഡയിലെ സാംസങ് മൊബൈൽ കമ്പനിയിലെ ആയിരത്തോളം വരുന്ന ജീവനക്കാർ ശനിയാഴ്ച കമ്പനിയ്ക്ക് മുമ്പിൽ പ്രതിഷേധിച്ചു.
ജനുവരി മുതൽ നിലവിൽ വന്ന പുതിയ ജോലി സമയക്രമം പഴയ രീതിയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ മുന്നോട്ടു വെച്ചത്. അവധി ദിനങ്ങൾ കുറച്ച നിലപാട്, ആഹാരം, മറ്റ് ആവശ്യങ്ങൾ ചൂണ്ടി കാണിച്ചായിരുന്നു പ്രതിഷേധം.
എന്നാൽ കമ്പനി മാനേജ്മെന്റ് കാര്യങ്ങൾ വിശദമായി പരിശോധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിച്ച് പ്രശ്നം തീർത്തുവെന്നും നോയ്ഡ പോലീസ് സർക്കിൾ ഓഫീസർ ശ്വതാ പാണ്ടേയ് പറഞ്ഞു.
ശമ്പള വർധനവ് മറ്റു ആവശ്യങ്ങൾ മാനേജ്മെന്റിന്റ പരിഗണനയിൽ ആണെന്നും പാണ്ടേയ് അറിയിച്ചു. 2018 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പ്ലാന്റ് ഉത്ഘാടനം ചെയ്തത്. നിലവില്‍ ഒരു ക്രമസമാധാന പ്രശ്നം ഇപ്പോൾ ഇല്ലെന്ന് പാണ്ടേയ് മാധ്യമങ്ങളോട് പറഞ്ഞു.
Leave a Reply
You must be logged in to post a comment.