പി എസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണറായി ഇന്ന് ചുമതലയേല്‍ക്കും

ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും പ്രമുഖ അഭിഭാഷകനുമായ പിഎസ് ശ്രീധരൻപിള്ള മിസോറാം ഗവർണർ ആയി ഇന്ന് ചുമതലയേൽക്കും.

രാജ്ഭവനില്‍ ഇന്ന് രാവിലെ 11 30നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഇന്നലെ അദ്ദേഹം കുടുംബസമേതം മിസോറാമിൽ എത്തിയിരുന്നു.

ഗുഹാവതി ചീഫ് ജസ്റ്റിസ് അജയ് ലാംബ നിയുക്ത ഗവര്‍ണര്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ ബി ജെ പി സംസ്ഥാന നേതാക്കളും ക്രൈസ്തവ സഭയിലെ പ്രതിനിധികൾ അടക്കം നിരവധിപേർ പ്രമുഖർ പങ്കെടുക്കും.മിസോറാം ഗവർണർ ആകുന്ന മൂന്നാമത്തെ മലയാളിയാണ് പി എസ്ശ്രീധരൻപിള്ള. മുൻപ് വക്കം പുരുഷോത്തമന് കുമ്മനം രാജശേഖരനും എന്നിവര്‍ മിസോറാം ഗവർണർ ആയി പ്രവര്‍ത്തിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*