പി എസ് സി പരീക്ഷാ ചോദ്യങ്ങള്‍ ഇനി മലയാളത്തിലും

പി എസ് സി പരീക്ഷാ ചോദ്യങ്ങള്‍ ഇനി മലയാളത്തിലും

പി എസ് സി നടത്തുന്ന കെഎഎസ് അടക്കമുള്ള എല്ലാ പരീക്ഷകളുടേയും ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ വേണമെന്ന ആവശ്യം തത്വത്തില്‍ അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ നല്‍കുവാന്‍ നിര്‍ദ്ദേശിച്ചതായി അറിയിച്ചത്.

ഇക്കാര്യം നടപ്പിലാക്കാമെന്ന് പിഎസ്സി ചെയര്‍മാന്‍ അറിയിച്ചതായും അതേസമയം അത്തരത്തില്‍ മാറ്റം വരുത്തുമ്പോള്‍ നേരിടുന്ന വിഷമതകള്‍ ചൂണ്ടികാണ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് പരിഹരിക്കാന്‍ സര്‍വ്വകലാശാല വൈസ് ചെയര്‍മാന്‍മാരുടെ യോഗം വിളിക്കും. പിഎസ്സി ചെയര്‍മാനെയും അതില്‍ പങ്കെടുപ്പിക്കും.

ചോദ്യം തയ്യാറാക്കുന്ന അധ്യാപകരെ തയ്യാറെടുപ്പിക്കാന്‍ സമയം വേണം. കൂടാതെ ശാസ്ത്ര, കംപ്യൂട്ടര്‍ വിഷയങ്ങളില്‍ മലയാളത്തിനായി വിജ്ഞാന ഭാഷാനിഘണ്ടു ഉണ്ടാക്കുവാന്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment