ചരിത്ര നേട്ടം: കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി-സി 45

ചരിത്ര നേട്ടം: കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി-സി 45

കുതിച്ചുയര്‍ന്ന് ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 45. ഇന്ത്യന്‍ പ്രതിരോധത്തിന് കരുത്തുപകരുന്ന എമിസാറ്റ് ഉള്‍പ്പെടെ 29 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. ശത്രുരാജ്യങ്ങളുടെ റഡാര്‍ കണ്ടുപിടിക്കുന്നതിനുള്ള പ്രത്യേക ഉപഗ്രഹമാണ് എമിസാറ്റ്.

രാവിലെ 9:30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്നാണ് പിഎസ്എല്‍വി-സി 45 വിക്ഷേപിച്ചത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് വിക്ഷേപണം. പിഎസ്എല്‍വിയുടെ 47ാം ദൗത്യമാണ് ഇത്.

3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു വിക്ഷേപണം. വിക്ഷേപണം നേരില്‍ കാണുന്നതിനായി പൊതുജനങ്ങള്‍ക്ക് ഇത്തവണ സ്റ്റേഡിയത്തിന്റെ മാതൃകയില്‍ ഗാലറി ഒരുക്കിയിരുന്നു.

ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് വിഭാഗത്തില്‍പെടുന്ന പിഎസ്എല്‍വി-സി 45 ഇസ്രയേലിന്റെ ചാര ഉപഗ്രഹം സരലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതിര്‍ത്തി നിരീക്ഷണത്തിലും റഡാറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ പിടിച്ചെടുക്കുന്നതിലും ഉപഗ്രഹം സഹായകരമാകും.

മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. കപ്പലുകളില്‍ നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആര്‍ഐഎസ് എന്നിവയാണിവ.

763 കിലോമീറ്റര്‍ ഉയരത്തില്‍ എമിസാറ്റ് വിക്ഷേിച്ചതിന് ശേഷം പിഎസ്എല്‍വി റോക്കറ്റ്, താഴ്ന്ന് 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും. ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റര്‍ ഉയരത്തിലേക്ക് താഴ്ന്ന് മൂന്ന് പരീക്ഷണ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും. ഭാവി ബഹിരാകാശ പരീക്ഷണങ്ങള്‍ക്കു വേണ്ടിയാണിത്.

കൗടില്യ എന്ന പേരില്‍ ഡിഫന്‍സ് ഇലക്ട്രോണിക് റിസര്‍ച്ച് ലാബില്‍ രഹസ്യമായിട്ടായിരുന്നു ഉപഗ്രഹത്തിന്റെ നിര്‍മാണം. അമേരിക്ക, സ്വിറ്റ്സര്‍ലന്റ്, ലിത്വാനിയ, സ്പെയ്ന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളതാണ് മറ്റ് ഉപഗ്രഹങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*