കൗണ്‍സിലിംഗിനെത്തിയ കുട്ടിയെ പീഡിപ്പിച്ചു; അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ റിമാന്‍ഡില്‍

കൗണ്‍സിലിംഗിനെത്തിയ കുട്ടിയെ പീഡിപ്പിച്ചു; അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ റിമാന്‍ഡില്‍

കൗണ്‍സിലിംഗിനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ റിമാന്‍ഡില്‍. പഠനവൈകല്യത്തിന് കൗണ്‍സിലിംഗ് തേടിയെത്തിയ കുട്ടിയെയാണ് ഗിരീഷെന്ന മനശാസ്ത്രജ്ഞന്‍ പീഡിപ്പിച്ചത്.

അടുത്ത മാസം 13 വരെയാണ് റിമാന്‍ഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ഫോര്‍ട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ ഇതിനുമുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പക്ഷെ ആദ്യ കേസില്‍ ഉന്നത ഇടപടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.

കേസില്‍ ഗിരീഷ് നല്‍കിയ ജാമ്യം ഹൈക്കോടതി തള്ളിയതിനാല്‍ ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്.

ഇയാള്‍ക്കെതിരെ ചികിത്സയ്ക്കായെത്തിയ ഒരു സ്ത്രീയ പീഡിപ്പിച്ചതിനും കേസുണ്ടായിരുന്നു. പക്ഷെ ഹൈക്കോടതി ഈ എഫ്ഐആര്‍ റദ്ദാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply