പബ്ജി കളിക്കുന്നതിനിടെ ഫോണിലെ ചാര്‍ജ് തീര്‍ന്നു; ചാര്‍ജര്‍ കിട്ടാന്‍ വൈകിയതിന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തി

പബ്ജി കളിക്കുന്നതിനിടെ ഫോണിലെ ചാര്‍ജ് തീര്‍ന്നു; ചാര്‍ജര്‍ കിട്ടാന്‍ വൈകിയതിന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തി

മഹാരാഷ്ട്രയിലെ താനെയില്‍ യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പബ്ജി കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ നല്‍കാന്‍ വൈകിയതിനാണ് ക്രൂരത.

രജനിഷ് രാജ്ഭര്‍ എന്ന യുവാവാണ് ഓം ഭാവ്ധാങ്കര്‍ എന്ന യുവാവിനെ ുത്തിപ്പരിക്കേല്‍പ്പിച്ചത്. പബ്ജി കളിക്കുന്നതിനിടെ രജനിഷിന്റെ ഫോണിന്റെ ചാര്‍ജ് തീര്‍ന്നു.

തുടര്‍ന്ന് ചാര്‍ജര്‍ ആവശ്യപ്പെട്ടെങ്കിലും സമയത്ത് ചാര്‍ജര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ക്ഷുഭിതനായ രജനിഷ് പ്രതിശ്രുത വധുവിന്റെ സഹോദരന്‍ ഓം ഭാവ്ധാങ്കറുമായി തര്‍ക്കമുണ്ടായി.

തര്‍ക്കത്തിനിടയില്‍ രജനിഷ് കത്തിയെടുത്ത് ഓമിനെ കുത്തുകയായിരുന്നു. ഫെബ്രുവരി ഏഴിനാണ് സംഭവം നടക്കുന്നത്. രജനിഷിനെതിരെ കോല്‍ഷിവാഡി പോലീസ് വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ രജനിഷിനെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment