ആധാർ നമ്പർ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തരുത്
ആധാർ വിഷയത്തിൽ മുന്നറിയിപ്പുമായി ആധാർ അതോറിറ്റി…ആധാർ നമ്പർ പരസ്യപ്പെടുത്തരുത്
ആധാർ നമ്പർ പരസ്യപ്പെടുത്തി പുലിവാലു പിടിച്ച ട്രായ് ചെയർമാനു പിന്നാലെ ആധാർ വിഷയത്തിൽ മുന്നറിയിപ്പുമായി ആധാർ അതോറിറ്റി.ആധാർ നമ്പർ ഒരു കാരണവശാലും പരസ്യപ്പെടുത്തരുത് എന്നാണ് മുന്നറിയിപ്പ്.
മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്.ആധാർ നമ്പർ പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇത്തരം പ്രവർത്തികൾ നിയമ വിരുദ്ധമാണെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
എന്നാൽ ട്രായി ചെയർമാൻ ആർ എസ് ശർമയുടെ വ്യക്തിവിവരങ്ങൾ ചോർന്നത് ആധാർ വഴിയല്ലെന്നും അദ്ദേഹം ഒരു പൊതുസേവകനായതിനാൽ ഇത്തരം വിവരങ്ങൾ ഗൂഗിളിൽ നിന്നും ലഭിക്കുമെന്നും ആധാർ ചോർച്ചയുമായി ബന്ധപ്പെട്ട് അതോറിറ്റി വിശദീകരണം നൽകി.
Leave a Reply
You must be logged in to post a comment.