വീണ്ടും ദുരഭിമാനകൊല; അന്യമതസ്ഥനെ വിവാഹം കഴിക്കാനിരുന്ന മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
വീണ്ടും ദുരഭിമാനകൊല; അന്യമതസ്ഥനെ വിവാഹം കഴിക്കാനിരുന്ന മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
വീണ്ടും ദുരഭിമാനകൊല. അന്യമതസ്ഥനെ വിവാഹം കഴിക്കുന്നതില്‍ കലിപൂണ്ട് പിതാവ് മകളെയും വെട്ടിക്കൊന്നു. ഇവരെ വെട്ടിക്കൊന്ന ശേഷം പുതുച്ചേരി പെരിയാര്‍ നഗര്‍ സ്വദേശി ബാലകൃഷ്ണനാണ്(60) ആത്മഹത്യ ചെയ്തു.
അടുത്തമാസം 23-ന് ദീപയുടെ വിവാഹം നടക്കാനിരിക്കെയാണ് ബാലകൃഷ്ണന്‍ ഭാര്യ വനജയേയും മകള്‍ ദീപ (23) യെയും ദുരഭിമാനം കാരണം വെട്ടിക്കൊന്നത്. മകള്‍ ദീപയും ക്രിസ്ത്യന്‍ യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് ബാലകൃഷ്ണനോ ബന്ധുക്കള്‍ക്കോ താല്‍പര്യമില്ലായിരുന്നു.
മകളെ ഈ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി കഴിഞ്ഞയാഴ്ച ബാലകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സമയത്തും മകള്‍ ഈ വിവാഹത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ഭാര്യയേയും മകളെയും കൊല്ലുമെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. കൊലപാതകം നടന്ന ദിവസവും വിവാഹത്തെ ചൊല്ലി വീട്ടില്‍ വഴക്ക് നടന്നിരുന്നു.
വഴക്കിനിടയില്‍ പ്രകോപിതനായ ബാലകൃഷ്ണന്‍ ഭാര്യയേയും മകളെയും തലക്കടിച്ച് നിലത്തിട്ട ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്വയം കഴുത്തറുത്തു മറിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക നിഗമനം.
Leave a Reply