ബജാജ് പള്‍സര്‍ 150 ക്ലാസിക് ഇനി പുതുനിറങ്ങളില്‍
ബജാജ് പള്‍സര്‍ 150 ക്ലാസിക് ഇനി പുതുനിറങ്ങളില്‍
ബജാജ് പള്‍സര്‍ 150 ക്ലാസിക് ഇനി പുതിയ നിറങ്ങളില്‍ വിപണിയിലെത്തും. ബ്ലാക്-റെഡ്, ബ്ലാക്-സില്‍വര്‍ പതിപ്പുകളിലെത്തുന്ന പള്‍സര്‍ 150 ക്ലാസിക്ക് എഡിഷന്‍റെ വില 65,500 രൂപയാണ്.
ഹെഡ്‌ലാമ്പിന് തൊട്ടുമുകളിലും സൈഡ് പാനലുകളിലെ എയര്‍ വെന്റുകളിലും വീലുകളിലുമുള്ള റെഡ്/സില്‍വര്‍ നിറങ്ങള്‍ നല്ല പുതുമ നല്‍കുന്നുണ്ട്. ഇന്ധനടാങ്കിലെ പള്‍സര്‍ ലോഗോയും പിറകിലെ 150 ബ്രാന്‍ഡിംഗും ഇത്തവണ റെഡ്/സില്‍വര്‍ നിറങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്.
2018 ജൂണിലാണ് പള്‍സര്‍ 150 ക്ലാസിക് എഡിഷനെ ബജാജ് അവതരിപ്പിച്ചത്. എന്നാല്‍ പള്‍സര്‍ 150 ക്ലാസിക്കിനും എബിഎസ് ഫീച്ചറില്ല. ക്രാങ്കേസ്, മുന്‍ ഫോര്‍ക്കുകള്‍, ചെയിന്‍ ഗാര്‍ഡ്, അലോയ് വീലുകള്‍ എന്നിവയെല്ലാം കറുപ്പ് നല്‍കിയിരിക്കുന്നത് പള്‍സര്‍ 150 ക്ലാസിക് കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
Leave a Reply