മകളെ കാണാനായി പുറപ്പെട്ട് പുനലൂരിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ടെത്തി
മകളെ കാണാനായി പുറപ്പെട്ട് പുനലൂരിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ടെത്തി
പുനലൂർ: കൊല്ലം പുനലൂരില്‍ നിന്ന് കാണാതായ വീട്ടമ്മയെ തിരുവല്ലയിൽ കണ്ടെത്തി. തിരുവല്ലയിലുള്ള സ്തീകൾ താമസിക്കുന്ന ഹോസ്റ്റലില്‍ ഇവരുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കളിവിടെ എത്തി.
പുനലൂര്‍ തൊളിക്കോട് താമസിക്കുന്ന ബീന(36)യെയാണ് നവംബര്‍ ഒന്ന് മുതല്‍ കാണാതായത്. തിരുവനന്തപുരം വട്ടപ്പാറയിലേ ദന്തല്‍ കോളജില്‍ പഠിക്കുന്ന മകളുടെ കോളജ് ഫീസടയ്ക്കാന്‍ പോകുന്നെന്ന് പറഞ്ഞ് ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു.
ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സോഷ്യൽ മീഡിയ വഴിയും അന്വേഷണം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം വരെ അകന്ന ബന്ധുവായ സ്ത്രീക്കൊപ്പം കഴിഞ്ഞ ഇവര്‍ ഇന്നലെയോടെ തിരുവല്ല എത്തുകയായിരുന്നു. എന്തുകൊണ്ടാണ് മാറിനിന്നതെന്നുള്ളത് വ്യക്തമല്ല.
Leave a Reply