പതിനാറുകാരിയുടെ മരണം പോലീസ് ആത്മഹത്യയാക്കി മടക്കി ; ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

പതിനാറുകാരിയുടെ മരണം പോലീസ് ആത്മഹത്യയാക്കി മടക്കി ; അച്ഛനെ പ്രതിയാക്കാനും ശ്രമം ; ഒടുവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ആത്മഹത്യയെന്ന് കരുതി പൊലീസ് മടക്കിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞു. പത്താനാപുരം പിറവന്തൂര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അയല്‍വാസി ബലാല്‍സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു.

2017 ജൂലൈ 29 നാണ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ് കേസ് മടക്കി. എന്നാല്‍ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി പ്രക്ഷോഭം ആരംഭിച്ചു.
വീട്ടുകാര്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതും മരണത്തിന്റെ ചുരുളഴിഞ്ഞതും. എല്ലാ കുറ്റകൃത്യത്തിന്റെ പുറകിലും ദൈവം ഒരു കൈ ഒളിപ്പിച്ചുണ്ടെന്നാണ് വിദഗ്ദമതം. ഒരു സംഭവമോ മൊഴിയോ എന്തെങ്കിലും തെളിവുകളോ ഒക്കെ ആകാം അത്.

പെണ്‍കുട്ടിയുടെ അയല്‍വാസിയും പ്രതിയുമായ സുനില്‍ കുമാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കുടുങ്ങി. പെണ്‍കുട്ടിയുടെ അയല്‍വാസിയും ഓട്ടോഡ്രവറുമായ സുനില്‍കുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സുനില്‍ ബലാല്‍സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
സംഭവ ദിവസം പെണ്‍കുട്ടിയുടെ അയല്‍പക്കത്ത വീടിന്റെ സിറ്റൗട്ടില്‍ സുനിലിനെ കണ്ടെന്ന് പൊലീസിന് മൊഴി ലഭിച്ചിരുന്നു. ചോദ്യം ചെയ്ത്‌പ്പോള്‍ മദ്യപിച്ച് കിടന്നുറങ്ങുകയായിരുന്നുവെന്ന സുനിലിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തു. എന്നാല്‍ ഈ മൊഴി ക്രൈംബ്രാഞ്ച് വിശ്വസിച്ചില്ല. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പെണ്‍കുട്ടിയെ സുനില്‍കുമാര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിയുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*