ഒരു വയസ്സുകാരിയെ ബലാത്സംഗം ചെയത് കൊന്നു ; ഭീതിമാറാതെ ഒരു ഗ്രാമം

ഒരു വയസ്സുകാരിയെ ബലാത്സംഗം ചെയത് കൊന്നു ; ഭീതിമാറാതെ ഒരു ഗ്രാമം

പൂനെ: അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്തായിരുന്നു ഈ ക്രൂരക്യത്യം. കേവലം ഒരു വയസ്സുമാത്രമുള്ള കുഞ്ഞിനെ പോലും വെറുതെ വിടാത്ത മനുഷ്യത്വഹീനമായ പ്രവര്‍ത്തിയില്‍ ഞെട്ടിതരിചിരിക്കുകയാണ് ഗ്രാമം.വ്യാഴാഴ്ച രാത്രി പൂനെയിലെ ലോണി കല്‍ഭോര്‍ ഗ്രാമത്തിലാണ് മനസാക്ഷിയെ പോലും മരവിപ്പിക്കുന്ന ഈ ക്രൂരകൃത്യം നടന്നത്. പീഡിപ്പിച്ച ശേഷം നിലത്തടിച്ച്‌ കൊന്നു കളഞ്ഞു.

മയക്കുമരുന്നിന് അടിമയായ മാല്‍ഹരി മന്‍സോദെയെന്ന യുവാവാണ് ഈ ക്രൂരകൃത്യം ചെയ്‌തത്‌. ഒപ്പം കിടത്തി ഉറക്കിയ കുഞ്ഞിനെ രാത്രിയില്‍ എഴുന്നേറ്റപ്പോള്‍ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരിസരം മുഴുവന്‍ തിരഞ്ഞു. എന്നാല്‍ കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ദമ്പതികള്‍ ഒരു കടയുടെ മുന്നിലായിരുന്നു കിടന്ന് ഉറങ്ങിയിരുന്നത്. ഇവരില്‍ നേരത്തെ മുതല്‍ കണ്ണുവച്ചിരുന്ന മാല്‍ഹരി അമ്മ ഉറക്കമായപ്പോഴേക്കും വന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
പ്രതി അടുത്തുള്ള ബസ് സ്‌റ്റോപ്പില്‍ എത്തുകയും കുഞ്ഞിനെ ബലാത്സംഗം ചെയ്യുകയും ശേഷം നിലത്തടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.പോലീസ് നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞു. വിശദമായ ചോദ്യം ചെയ്യലിലാണ്‌ ഇയാള്‍ കുറ്റം സമ്മതിച്ചത്. കുട്ടിയുടെ മൃതദേഹം ബസ് സ്‌റ്റോപ്പിന് അടുത്തുള്ള വിജന പ്രദേശത്ത് നിന്ന് കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply