സുന്ദരനായ പൊലീസുകാരനെ തേടി പഞ്ചാബി പെണ്‍കുട്ടി; പുലിവാലു പിടിച്ച് പൊലീസുകാര്‍
സുന്ദരനായ പൊലീസുകാരനെ തേടി പഞ്ചാബി പെണ്‍കുട്ടി; പുലിവാലു പിടിച്ച് പൊലീസുകാര്‍
[the_ad id=”710″]
മൂന്ന് ദിവസം മുമ്പാണ് 27കാരിയായ പെണ്‍കുട്ടി പഞ്ചാബില്‍ നിന്നും തന്റെ ആരാധ്യപുരുഷനെ കാണാന്‍ ഉജ്ജ്വയിനിലേക്ക് വണ്ടികയറിയത്. തുടര്‍ന്ന് ഈ പെണ്‍കുട്ടി സച്ചിനെ കാണുന്നതിന് ഓഫീസിലും പരിപാടിയില്‍ പങ്കെടുക്കുന്ന സ്ഥലങ്ങളിലും എത്തി. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസുകാര്‍ തിരക്കിയപ്പോഴാണ് തനിക്ക് സച്ചിനോട് കടുത്ത ആരാധനയാണെന്നും അദ്ദേഹത്തെ കാണാതെ താന്‍ മടങ്ങിപ്പോകില്ലെന്നും പെണ്‍കുട്ടി പറയുന്നത്.
ആരാധികയുടെ കാര്യം സച്ചിനോട് സൂചിപ്പിച്ചപ്പോള്‍ ഔദ്യോഗികകാര്യത്തിനാണെങ്കില്‍ മാത്രം പെണ്‍കുട്ടിയെ കാണാമെന്നും ഇത്തരം ആരാധകരെ പ്രോത്സാഹിപ്പിക്കാന്‍ താനില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. കുട്ടിയുടെ മാതാപിതാക്കളോട് വിവരം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ തിരികെ വീട്ടിലേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്നില്ലെന്ന നിലപാടിലാണ് പെണ്‍കുട്ടിയെന്നും വനിതാ പോലീസ് സ്‌റ്റേഷന്‍ ചാര്‍ജ്ജുള്ള രേഖ വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഇവര്‍ക്ക് പലതരത്തിലുള്ള കൗണ്‍സിലിങ്ങും നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് പോലീസ് പഞ്ചാബിലേക്കുള്ള ട്രെയിന്‍ കയറ്റി വിടുന്നതിനായി നഗ്ഡ സ്റ്റേഷനില്‍ എത്തിച്ചുവെങ്കിലും ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോള്‍ കൗണ്‍സിലര്‍ മാരുടെ സഹായത്തോടെ അവര്‍ ചോദിക്കുന്ന ഭക്ഷണം നല്‍കി വരികയാണ്. രണ്ട് ദിവസത്തിനുള്ളില്‍ ഇവരെ കൊണ്ടുപോകുന്നതിനായി മാതാപിതാക്കള്‍ എത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു.
Leave a Reply