രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

പഞ്ചാബ് പോലീസിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ പിടിയിലായി. പണം തട്ടിയെടുത്ത കേസില്‍ പഞ്ചാബ് പോലീസിലെ രണ്ട് എ എസ് ഐ മാരെയാണ് കൊച്ചിയില്‍ അറസ്റ്റ് ചെയ്തത്.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്നും പിടിച്ചെടുത്ത പണം തട്ടിയ കേസിലാണ് ഇരുവരും പിടിയിലായത്. പഞ്ചാബ് പോലീസിലെ എ എസ്ഐമാരായ പട്യാല സ്വദേശികളായ ജോഗീന്ദർ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരാണ് പിടിയിലായത്.

ഇവരെ കസ്റ്റഡിയിൽ എടുക്കാൻ പഞ്ചാബ് പോലീസിലെ ഡി ഐ ജി പി കെ സിന്‍ഹ കൊച്ചിയിലെത്തും. ഫ്രാങ്കോയുടെ സഹായില്‍ നിന്നും പിടിച്ചെടുത്ത പണം മുഴുവന്‍ ആദായനികുതി വകുപ്പിന് കൈമാരിയില്ലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പിടിച്ചെടുത്ത പതിനാറു കോടിയില്‍ നിന്നും ഏഴു കോടി രൂപ ഇവര്‍ അപഹരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply