16 നായ്ക്കുഞ്ഞുങ്ങളെ അടിച്ചു കൊലപ്പെടുത്തി യുവതികളുടെ ക്രൂരത…

16 നായ്ക്കുഞ്ഞുങ്ങളെ അടിച്ചു കൊലപ്പെടുത്തി യുവതികളുടെ ക്രൂരത…

16 നായ്ക്കുഞ്ഞുങ്ങളെ അടിച്ചുകൊലപ്പെടുത്തി യുവതികള്‍ കൊല്‍ക്കത്തയിലെ എ.ആര്‍.എസ് മെഡിക്കല്‍ കോളേജ് ക്യാമ്പസിലാണ് രണ്ട് യുവതികളുടെ കൊടും ക്രൂരത. നായ്ക്കുഞ്ഞുങ്ങളുടെ ജഡങ്ങള്‍ പിന്നീട് ആശുപത്രിയിലെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് കണ്ടെടുത്തു.

രണ്ടുയുവതികളും ചേര്‍ന്ന് നായ്ക്കുഞ്ഞുങ്ങളെ അടിച്ചു കൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്യാമ്പസിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചിത്രീകരിച്ചതെന്ന് കരുതുന്ന 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചിരുന്നത്.

സംഭവത്തില്‍ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ മൃഗസ്നേഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിടിടുണ്ട്. അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോളേജിലെ അന്വേഷണത്തിന് പുറമേ കൊല്‍ക്കത്ത പോലീസും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply