ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള

ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം കാര്യമായി ദോഷം ചെയ്‌തെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

ഇതര മതസ്ഥരേയും ശബരിമല സ്വാധീനിച്ചെന്നും വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരിമല പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എടുത്തത് ശരിയായ നിലപാടായിരുന്നെന്നും അവരുടേത് വിശ്വാസ സംരക്ഷണത്തിന്റെ നിലപാടായിരുന്നെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment