പുതിയ മോഡൽ R15 ഇന്ത്യയിൽ എത്തിക്കാനൊരുങ്ങി യമഹ

പുതിയ മോഡൽ R15 ഇന്ത്യയിൽ എത്തിക്കാനൊരുങ്ങി യമഹ

നിരത്തിൽ താരമാകാൻ യമഹ; പുതിയ മോഡൽ R15 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി യമഹ. YZF-R15 V3.0 മോട്ടോജിപി ലിമിറ്റഡ് എഡിഷനായിരിക്കും വിപണിയിൽ എത്തിക്കുക. പുറംമോടിയിലെ സ്റ്റിക്കറുകളും ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളുമല്ലാതെ മറ്റു മാറ്റങ്ങളൊന്നും മോട്ടോജിപി മോഡലിൽ യമഹ വരുത്തിയിട്ടില്ല.

155 സിസി ലിക്വിഡ് കൂളിങ് ഒറ്റ സിലിണ്ടര്‍ VVA എഞ്ചിന്‍ തന്നെയാകും മോട്ടോജിപി എഡിഷനില്‍ ഇടം നേടുക. എഞ്ചിന്‍ 19.3 bhp കരുത്തും 15 Nm ടോർക്കും ഉൽപാദിപ്പിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു.

സ്പീഡാണ്ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയും ബൈക്കിനു ലഭിക്കുന്നു. സാധാരണ മോഡൽ R15 -നെക്കാളും മൂവായിരം രൂപയോളം അധികം വില മോട്ടോജിപി എഡിഷന് പ്രതീക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment