രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തമായി വീട് ഉറപ്പാക്കുമെന്ന്

ലഖ്‌നൗ: രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും 2022 ആകുമ്പോഴേക്കും സ്വന്തമായി വീടുകള്‍ ഉറപ്പാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വീടുകളില്ലെല്ലാം കുടിവെള്ള സൗകര്യം എത്തിക്കാനും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2024 -ഓടെ ഇത് സാധ്യമാകുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

ലഖ്‌നൗവിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘2022 -ഓടെ തലയ്ക്ക് മുകളില്‍ മേല്‍ക്കൂരയില്ലാത്ത ഒരു കുടുംബം പോലും രാജ്യത്തുണ്ടാകില്ല. 2024 ആകുമ്പോഴേക്കും എല്ലാ കുടുംബങ്ങള്‍ക്കും പൈപ്പ് വെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്’- രാജ്‌നാഥ് സിങ് പറഞ്ഞു.

അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സ ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*