രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ന്യായാധിപൻ; ചരിത്രം കുറിക്കാനൊരുങ്ങി മായങ്ക് പ്രതാപ് സിങ്
ജയ്പുര്‍: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ന്യായാധിപനാകായി ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇരുപത്തിയൊന്നുകാരനായ മായങ്ക് പ്രതാപ് സിങ്. 2018ലെ രാജസ്ഥാന്‍ ജ്യുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടിയാണ് മായങ്ക് ചരിത്രം കുറിയ്ക്കാനൊരുങ്ങുന്നത്. സമൂഹത്തില്‍ ജഡ്ജിമാര്‍ക്കുള്ള സ്ഥാനവും പ്രാധാന്യവുമാണ് തന്നെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചതെന്ന് മായങ്ക് വ്യക്തമാക്കി.
പ്രായപരിധിയില്‍ കുറവ് വരുത്തിയത് ജൂഡീഷ്യല്‍ സര്‍വീസിലെ ഇപ്പോഴുള്ള ഒഴിവുകള്‍ നികത്താന്‍ സഹായകമാകുമെന്നും ആദ്യ ശ്രമത്തില്‍ തന്നെ പരീക്ഷയില്‍ വിജയം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അതിന് സഹായിച്ച മാതാപിതാക്കളോടും അധ്യാപകരോടും നന്ദിയുണ്ടെന്നും മായങ്ക് പറഞ്ഞു.
2014ലാണ് മായങ്ക് അഞ്ച് കൊല്ലത്തെ എല്‍എല്‍ബി കോഴ്സില്‍ പ്രവേശനം നേടുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ പഠനം പൂര്‍ത്തിയാക്കി നിയമ ബിരുദം കരസ്ഥമാക്കിയ മായങ്ക് സംസ്ഥാന ജുഡീഷ്യല്‍ പരീക്ഷ അഭിമുഖീകരിച്ചു. നേരത്തെ, ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള അടിസ്ഥാന പ്രായപരിധി 23 വയസായിരുന്നു. ഈ വര്‍ഷം അത് 21 ആയി കുറച്ചിരുന്നു. അതിനാല്‍ ഇക്കൊല്ലം തന്നെ പരീക്ഷയെഴുതാന്‍ സാധിച്ചതായും മായങ്ക് പറഞ്ഞു.
Leave a Reply
You must be logged in to post a comment.