കൂടെ അഭിനയിച്ച ചിലരോട് പ്രണയം തോന്നിയിട്ടുണ്ട്; വെളിപ്പെടുത്തി ഫഹദിന്റെ നായിക

കൂടെ അഭിനയിച്ച ചിലരോട് പ്രണയം തോന്നിയിട്ടുണ്ട്; വെളിപ്പെടുത്തി ഫഹദിന്റെ നായിക

ഫഹദിന്റെ നായിക ആയി ഹരം എന്ന ചിത്രത്തില്‍ എത്തിയ നടിയാണ് രാധിക ആപ്തെ. പിന്നീട് കബാലി എന്നാ ചിത്രത്തില്‍ രജനിയുടെ നായിക ആയി എത്തി. തനിക്ക് കിട്ടുന്ന ഏത് വേഷവും മടികൂടാതെ ചെയ്യുന്ന ഒരു താരമാണ് രാധിക.

താരത്തിന്റെ ചില ഗ്ലാമറസ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. അടുത്തിടെ നേഹ ധൂപിയ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കവെ, കൂടെ അഭിനയിച്ച പലരോടും പ്രണയം തോന്നിയിട്ടുണ്ടെന്ന് രാധിക ആപ്‌തെ വെളിപ്പെടുത്തി.

റൊമാന്റിക് രംഗങ്ങള്‍ ചെയ്യുമ്പോള്‍ സ്വയം ഏതെങ്കിലും വികാരങ്ങള്‍ കൂട്ടിച്ചേര്‍ക്കാറുണ്ടോ എന്നായിരുന്നു ചോദ്യം. തീര്‍ച്ചയായും, അത് വളരെ സാധാരണമാണെന്ന് ഒട്ടും ആലോചിക്കാതെ രാധിക പറഞ്ഞു.

അത്തരം ചില അനുഭവങ്ങള്‍ എന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. വികാരങ്ങളില്ലാതെ അഭിനയിക്കുക പ്രയാസമാണ്. അപ്പോഴാണ് ആ രംഗം നാച്വറലായി തോന്നുന്നത്. ഷൂട്ടിങിനിടെ കൂടെ അഭിനയിച്ച ചിലരോട് പ്രണയം തോന്നിയിട്ടുമുണ്ട്. അവരൊക്കെ എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നുവെന്നും രാധിക അപ്‌തെ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply