ട്രെയിന്‍ പാളം തെറ്റി ; ഒന്‍പത് മരണം
ട്രെയിന്‍ പാളം തെറ്റി ; ഒന്‍പത് മരണം
ഉത്തര്‍പ്രദേശില്‍ റായ്ബറേലിയില്‍ ഹര്‍ചന്ദ്പുര്‍ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി ഉണടായ അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു.നിരവധി പേര്‍ക്കു പരുക്കേറ്റു. ന്യൂ ഫറാക്കാ എക്‌സ്പ്രസിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്.
പുലര്‍ച്ചയാണ് അപകടം നടന്നത്. റായ്ബറേലിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേനയെ ഹര്‍ഷന്ദ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികില്‍സാ സൗകര്യമൊരുക്കാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.റായ്ബറേലിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. ദേശീയ ദുരന്തനിവാരണ സേനയെ ഹര്‍ഷന്ദ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
Leave a Reply
You must be logged in to post a comment.