റാഫേല്‍ രേഖകള്‍ മോഷണം പോയെന്ന് പറഞ്ഞിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍

റാഫേല്‍ രേഖകള്‍ മോഷണം പോയെന്ന് പറഞ്ഞിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് റാഫേല്‍ രേഖകള്‍ മോഷണം പോയെന്ന് പറഞ്ഞിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും എ.ജി ആരോപിച്ചു.

ഹര്‍ജിക്കാരന്‍ റാഫേല്‍ രേഖകളുടെ ഫോട്ടോകോപ്പി ഉപയോഗിച്ചു എന്നാണ് പറഞ്ഞതെന്നും എ.ജി വിശദീകരിച്ചു. താന്‍ ശ്രമിച്ചത് രേഖകളുടെ ഫോട്ടോകോപ്പികള്‍ ഉപയോഗിച്ചാണ് പരാതിക്കാര്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കാനാണ്.

താന്‍ സുപ്രീംകോടതിയില്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞതായുള്ള പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്ന് അറ്റോര്‍ണി ജനറല്‍ പി.ടി.ഐയോട് വ്യക്തമാക്കി.

അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ ബുധനാഴ്ച സുപ്രീം കോടതിയില്‍ പറഞ്ഞത് പുനഃപരിശോധന ഹര്‍ജിക്കായി സമര്‍പ്പിച്ച രേഖകള്‍ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നും അതിനാല്‍ അവയെ ആശ്രയിക്കാന്‍ കഴിയില്ലെന്നുമായിരുന്നു.

ഇതിലൂടെ കുറ്റകരമായ പ്രവൃത്തിയാണ് ഹര്‍ജിക്കാര്‍ ചെയ്തതെന്നും കെ.കെ വേണുഗോപാല്‍ പറഞ്ഞിരുന്നു. സുപ്രീം കോടതിയിലെ അറ്റോര്‍ണി ജനറലുന്റെ പരാമര്‍ശം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ഇതിനെ തുടര്‍ന്ന് എ.ജി തിരുത്തലുമായി രംഗത്തത്തുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment