കുഞ്ഞോമനക്ക് നൽകാം റാ​ഗി കുറുക്ക്

കുഞ്ഞോമനയുടെ ഭക്ഷണ കാര്യങ്ങളിൽ അമ്മമാർക്കുള്ള സംശയം വളരെ വലുതായിരിക്കും, എന്നാൽ ആറ് മാസം കഴിഞ്ഞാല്‍ കുഞ്ഞിന് റാഗി കുറുക്ക് കൊടുത്ത് തുടങ്ങാവുന്നതാണ്. എന്നാല്‍ ഇത് എങ്ങനെ തയ്യാറാക്കണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണം ആകുമ്പോള്‍ അത് വളരെയധികം ശ്രദ്ധയോടെ വേണം തയ്യാറാക്കേണ്ടത്. എങ്ങനെ ഇത് തയ്യാറാക്കണം എന്ന് നോക്കാവുന്നതാണ്.

കുഞ്ഞുങ്ങളുടെ വളർച്ചക്ക് ഏറെ ​ഗുണകരമായ നല്ല റാഗികുറുക്ക് തയ്യാറാക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ് . .റാ​ഗി കുറുക്കിന് വേണ്ടി രണ്ട് ടേബിള്‍ സ്പൂണ്‍ റാഗി, ഒരു കഷ്ണം കല്‍ക്കണ്ടം, അല്‍പം നെയ്യ്, അല്‍പം പാല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ആദ്യം ഒരു പാനില്‍ റാഗി എടുക്കുക. ഇതിലേക്ക് പാല്‍ ചേര്‍ക്കുക. പാല്‍ വേണ്ടെങ്കില്‍ വെള്ളവും ചേര്‍ക്കാവുന്നതാണ്.

ഈ കൂട്ട് വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് അല്‍പം കല്‍ക്കണ്ടം ചേര്‍ക്കുക. ഇത്രയും ചെയ്ത ശേഷം നെയ്യൊഴിച്ച് കുറുക്കി എടുക്കാവുന്നതാണ്. റാഗിക്ക് പകരം ഏത്തക്കപ്പൊടിയും ചേര്‍ക്കാവുന്നതാണ്. ഇത് രണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് കുഞ്ഞിന്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply