റോഡ്ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്
റോഡ്ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേര് താഴേക്ക് വീഴുകയായിരുന്നു. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.
റോഷ് ഷോ അവസാനിക്കുന്ന എസ്.കെ.എം.ജെ സ്കൂള്‍ മൈതാനിയുടെ സമീപത്ത് വെച്ചാണ് അപകടം നടന്നത്. ഈ സമയം സമീപത്തെ വാഹനത്തിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഓടിയെത്തി. പരിക്കേറ്റവര്‍ക്ക് വെള്ളം നല്‍കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു.
പരിക്കേറ്റ ഇന്ത്യ എഹഡ് മാധ്യമപ്രവര്‍ത്തകനെ സ്ട്രക്ചറില്‍ എടുത്ത് കയറ്റാന്‍ രാഹുല്‍ ഗാന്ധിയും സഹായിച്ചു. അതേസമയം പരിക്കേറ്റ് മാധ്യമപ്രവര്‍ത്തകന്റെ ഷൂ പ്രിയങ്കയാണ് കൈയ്യിലെടുത്ത് ആംബുലന്‍സിലെത്തിച്ചത്.
പരിക്കേറ്റവര്‍ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ ചികിത്സയിലാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പരിക്കേറ്റവരെ സഹായിക്കുന്നതും പ്രിയങ്ക ഷൂസ്് കൈയ്യിലെടുത്ത് നടക്കുന്നതും അടക്കമുള്ള വീഡിയോ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് ജോയ് ആണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. രാഹുലിനും പ്രിയങ്കയ്ക്കും നിറഞ്ഞ കൈയ്യടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ കിട്ടുന്നത്.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
Leave a Reply