പരിഭാഷകയായി വന്നു; രാഹുലിന്റെ പ്രോത്സാഹനം മധുരമായെന്ന് പൂജ
കല്പറ്റ: ‘വേദിയില്‍ ഒരുവേള എന്തു പറയണമെന്നറിയാതെ പതറിയപ്പോള്‍ രാഹുല്‍ ഗാന്ധി നല്കിയ ധൈര്യം മധുരിക്കുന്ന ഓര്‍മയായെന്ന് വാകേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പി.വി. പൂജ. കഴിഞ്ഞ ദിവസം പുതിയ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ എത്തിയപ്പോള്‍ വിദ്യാലയം ആവേശത്തില്‍ ഇളകിമറിയുകയായിരുന്നു.
അതിനിടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ രാഹുല്‍ പറഞ്ഞപ്പോള്‍ വിദ്യാര്ഥികള്ക്കിടയില്നിന്ന് പൂജ വേദിയിലെത്തിയത് നിറഞ്ഞ കൈയടി നേടിയായിരുന്നു. മൈക്കിലെ ശബ്ദം ശരിക്കും കേള്‍ക്കാത്തത് പൂജയെ അലട്ടി. രാഹുലിെന്റ വാക്കുകള്‍ പരിഭാഷപ്പെടുത്തുന്നതില്‍ അവള് പതറി. എന്നാല്‍, അദ്ദേഹം പ്രോത്സാഹനം നല്കി. ചെറിയ വാക്കുകള്‍ പറഞ്ഞ് പൂജക്ക് ധൈര്യം പകര്‍ന്നു.
വേദിയിലിരുന്ന ചില നേതാക്കള്‍ പൂജയെ സഹായിക്കാന്‍ ഇടപെട്ടപ്പോള്‍ രാഹുല്‍ അവരെ പിന്തിരിപ്പിച്ചു. വിദ്യാര്‍ഥിനിതന്നെ പരിഭാഷ തുടരാന്‍ അദ്ദേഹം പറഞ്ഞു. നിര്‍ത്തിപ്പോകാന്‍ ശ്രമിച്ച പൂജക്ക് രാഹുല്‍ പ്രോത്സാഹനം നല്കിയപ്പോള് വീണ്ടും പൂജ തുടര്‍ന്നു. അങ്ങനെ തപ്പിത്തടയല്‍ മാറി. ചില വാചകങ്ങള്‍ പൂജക്കുവേണ്ടി രണ്ടും മൂന്നും തവണ ആവര്‍ത്തിച്ചു. നന്നായി കേട്ടപ്പോള്‍ നന്നായി പരിഭാഷപ്പെടുത്തിയ പൂജക്ക് സദസ്സ് കൈയടി നല്കി. രാഹുലും ആഹ്ലാദം പ്രകടിപ്പിച്ചു.
കാലില്‍ തൊട്ടുവന്ദിച്ച പൂജയെ അദ്ദേഹം തടഞ്ഞു. ”ഒരു പ്രശ്നവുമില്ല, ധൈര്യമായി പൊയ്ക്കോളൂ” എന്നായിരുന്നു ഉപദേശം. ”പ്രസംഗം തുടങ്ങുേമ്ബാള് ഞാനും ഇങ്ങനെയായിരുന്നു.” രാഹുലിെന്റ വിനയവും പ്രോത്സാഹനവും നിറഞ്ഞ വാക്കുകള്‍ മറക്കാന്‍ കഴിയിെല്ലന്നും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു അതെന്നും പൂജ പിന്നീട് പറഞ്ഞു.
രാഹുല്‍ പ്രസംഗിച്ചപ്പോള്‍ കേള്വിക്കുറവായിരുന്നു വേദിയില്‍ അലട്ടിയ പ്രധാന പ്രശ്നം. വാക്കുകള്‍ പറയാന്‍ കിട്ടാതെ നിന്നപ്പോള്‍ രാഹുല്‍ പറഞ്ഞു, ”പേടിക്കേണ്ട… തുടരുക…” വേദിയില്‍ നിന്നപ്പോള്‍ സഹപാഠികളും അധ്യാപകരും നിറഞ്ഞ പ്രോത്സാഹനം നല്കിയതും മറക്കാനാവുന്നില്ല.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply
You must be logged in to post a comment.