Rahul Gandhi on Sabarimala l ഭക്തരെ തള്ളി രാഹുല്‍ ഗാന്ധി; യുവതികളെ പ്രവേശിപ്പിക്കണം
ഭക്തരെ തള്ളി രാഹുല്‍ ഗാന്ധി; യുവതികളെ പ്രവേശിപ്പിക്കണം Rahul Gandhi on Sabarimala
Rahul Gandhi on Sabarimala ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നും കെ പി സി സി നിലപാടിനോട് യോജിക്കുന്നില്ലെനും രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഭക്തരോടോപ്പമല്ല താന്‍ കോടതി വിധിക്കൊപ്പമാണ്.
വിവാഹത്തിന് അച്ഛന് ഇഷ്ടമില്ലായിരുന്നു!! സൂചന നൽകിയിട്ടും മനസ്സിലായില്ല, ആദ്യ വിവാഹത്തെപ്പറ്റി ശ്വേത
സ്ത്രീകളെ എല്ലായിടത്തും പ്രവേശിപ്പിക്കണം. പാര്‍ട്ടി നിലപാടല്ല തന്റെ നിലപാടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയുടേത് വൈകാരിക നിലപാടാണ്. അതിനോട് യോജിക്കാനാവില്ല. കോടതി വിധി നടപ്പാക്കണം. സംസ്ഥാന കോണ്‍ഗ്രസ് നിലപാട് ഭക്തര്‍ക്കൊപ്പമാനെന്നു പറയുമ്പോഴാണ് ഇതിനെ തള്ളി കോണ്‍ഗ്രസ് പ്രസിഡണ്ട് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
രാഹുല്‍ഗാന്ധിയുടെ നിലപാടില്‍ കടുത്ത ആശങ്കയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. ഭക്തര്‍ക്കൊപ്പമെന്നു നിലപാടെടുത്ത് സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്‍റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു. ഭക്തര്‍ കോണ്‍ഗ്രസിന് എതിരാകുമോയെന്ന ആശങ്കയിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.
Leave a Reply