രാഹുല്‍ ഗാന്ധി അമ്പലമേടില്‍ റിഫൈനറി സന്ദര്‍ശിച്ചു

അമ്പലമേട്: ബി.പി.സി.എല്‍ സ്വകാര്യവത്കരണത്തിനെതിരായ പ്രക്ഷോഭപരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ഗാന്ധി റിഫൈനറി സന്ദര്‍ശിച്ചു. സമരവേദിയിലെ പ്രസംഗത്തിനു ശേഷമാണ് രാഹുല്‍ ഗാന്ധി റിഫൈനറിക്കകത്ത് പോയി കമ്പനി അധികൃതരുമായി സംവദിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പി.മാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, എം.എല്‍.എ.മാരായ വി.പി സജീന്ദ്രന്‍, ടി.ജെ. വിനോദ്, വി.ഡി. സതീശന്‍, എല്‍ദോസ് കുന്നപ്പിള്ളി, ഷാനിമോള്‍ ഉസ്മാന്‍, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്കൊപ്പം സന്നിഹിതരായിരുന്നു .

കമ്പനിയുടെ ചരിത്രം, പ്രോജക്ടുകള്‍, പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയവ സംബന്ധിച്ച്‌ അധികൃതര്‍ രാഹുല്‍ ഗാന്ധിക്ക് വിശദീകരിച്ചുനല്‍കി. സ്വകാര്യവത്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാഹുല്‍ ഗാന്ധി അധികൃതരോട് ചോദിച്ചു മനസിലാക്കി . രാത്രി പത്തുമണിയോടെയാണ് അദ്ദേഹം മടങ്ങിയത്. കണ്ണൂരില്‍ നിന്നാണ് രാഹുല്‍ ഗാന്ധി നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങി റോഡുമാര്‍ഗം അമ്ബലമേടില്‍ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*