ശ്രീധന്യയെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തി

ശ്രീധന്യയെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഐഎഎസ് നേട്ടം കൈവരിച്ച ശ്രീധന്യ സുരേഷിനെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി എത്തിയത്.

അഞ്ച് മിനിറ്റോളം ശ്രീധന്യയുമായി സംസാരിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്. ശ്രീധന്യ സുരേഷിന് രാഹുല്‍ ഗാന്ധി ട്വിറ്റര്‍ പേജിലൂടെ നേരത്തെയും അഭിനന്ദനം അറിയിച്ചിരുന്നു.

കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യക്ക് സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹായകമായതെന്നായിരുന്നു അദ്ദേഹം കുറിച്ചത്. കേരളത്തില്‍നിന്ന് ആദ്യമായി ഐഎഎസ് നേടുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് ശ്രീധന്യ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply