രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടര്‍ എ.ആര്.അജയകുമാറിന് മുമ്പാകെയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്.
പ്രിയങ്കാ ഗാന്ധിയുള്‍പ്പടെ മറ്റ് കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. തുറന്ന വാഹനത്തിലാണ് പത്രിക സമര്‍പ്പിക്കുന്നതിനായി അദ്ദേഹം കളക്ട്രേറ്റിലേക്കെത്തിയത്.
11 മണിയോടെ കല്പറ്റ എസ്.കെ.എം.ജെ. സ്കൂള്‍ മൈതാനിയില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ രാഹുലിനെ വരവേല്‍ക്കാന്‍ കനത്ത ചൂടിലും ആയിരങ്ങളാണ് എത്തിയിരുന്നത്.
രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക നല്കിയ ശേഷം കല്പറ്റയില് ഒരു കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തുന്നുണ്ട്. ശേഷം തിരിച്ച് കരിപ്പൂരിലെത്തി രാഹുല്‍ പ്രചാരണ പരിപാടിക്കായി നാഗ്പൂരിലേക്ക് മടങ്ങും.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
Leave a Reply