തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി: രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി: രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയെയും സോണിയ ഗാന്ധിയെയും രാഹുല്‍ രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്.

എന്നാല്‍ രാഹുലിന്റെ തീരുമാനത്തോട് മുതിര്‍ന്ന നേതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നാണ് സൂചന. എഐസിസി പ്രവര്‍ത്തക സമിതി ചേരും വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് രാഹുലിനോട് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു.

വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ കൂറ്റന്‍ വിജയം നേടിയെങ്കിലും ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അതേസമയം വീണ്ടും അധികാരം പിടിച്ചെടുത്ത മോദിയേയും ബിജെപിയേയും അഭിനന്ദിക്കുന്നതായും തന്റെ സ്വന്തം മണ്ഡലമായ അമേഠിയയില്‍ വന്‍ വിജയം നേടിയ സ്മൃതി ഇറാനിയ്ക്ക് വിജയാശംസ നേരുന്നതായും രാഹുല്‍ ഗാന്ധി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment