അമേഠിയില്‍ പരാജയ ഭീതി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും
അമേഠിയില്‍ പരാജയ ഭീതി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ഇക്കാര്യം കെപിസിസി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.
എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ദക്ഷിണേന്ത്യയില്‍ മത്സരിക്കാനാണ് രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ടി.സിദ്ദിഖിനോട് ഇക്കാര്യം സംസാരിച്ചെന്നും മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നതിനാല്‍ പിന്മാറാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചെന്നും ഉമ്മന്‍ചാണ്ടിപറഞ്ഞു. എന്നാല്‍ പിന്മാറാന്‍ വേണ്ടി സിദ്ദിക്കിനെ വയനാട് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നില്ല. ടി സിദ്ദിക്ക് സ്വയം അപഹാസ്യനാവുകയാണെന്ന് ഇടതുപക്ഷം.
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായി ചെന്നിത്തലയും അറിയിച്ചു. ഇക്കാര്യത്തില്‍ ഘടകകക്ഷികള്‍ക്ക് സമ്മതമാണെന്നും രാഹുല്‍ഗാന്ധിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Leave a Reply
You must be logged in to post a comment.