ശബരിമല: നിലപാട് മാറ്റി രാഹുല്‍ഗാന്ധി; ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

ശബരിമല: നിലപാട് മാറ്റി രാഹുല്‍ഗാന്ധി; ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

ദുബായ്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി രാഹുല്‍ ഗാന്ധി. ശബരിമലയില്‍ യുവതികള്‍ പ്രവേശക്കണമെന്ന മുന്‍ നിലപാടാണ് രാഹുല്‍ ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ കാര്യമുണ്ടെന്നാണ്‌ ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ അഭിപ്രായപ്പെട്ടത്.

വിശ്വാസികളുടെയും കേരളത്തിലെ ജനങ്ങളുടെയും അഭിപ്രായങ്ങള്‍ അറിഞ്ഞതില്‍ നിന്നാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. അതേസമയം സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കണം.

സ്ത്രീ പ്രവേശന വിഷയത്തില്‍ തന്‍റെ മുന്‍ നിലപാടില്‍ മാറ്റം വന്നിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുല്‍ മറുപടി പറഞ്ഞു.

വിശ്വാസങ്ങളും ആചാരങ്ങളും സങ്കീര്‍ണ്ണമായ വിഷയങ്ങളാണ്. എന്നാല്‍ സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മുതിര്‍ന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply