രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കും. ഞായറാഴ്ചയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഏകെ ആന്റണിയാണ് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്.

വളരെ സന്തോഷമുള്ള കാര്യം അറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് ആന്റണി തുടങ്ങിയത്. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചെന്നും ഏകെ ആന്റണി പറഞ്ഞു

രാഹുലിന്റെ തീരുമാനം വൈകുന്നതില്‍ സംസ്ഥാന നേതൃത്വത്തിലെ മിക്കവര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. ആന്ധ്രയിലെ വിജയവാഡ, അനന്തപുര്‍ എന്നിവിടങ്ങളില്‍ രാഹുല്‍ ഞായറാഴ്ച തിരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുക്കുന്നുണ്ട്.

ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി രാഹുലിനൊപ്പമുണ്ടാകും. ഏപ്രില്‍ നാല് വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക നല്കാനുള്ള അവസാന തീയതി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply