‘ദൈവമേ ഇത് ഞങ്ങളുടെ തലയിലാവുമോ?’ ബജറ്റിനിടയില്‍ ആദായ നികുതി പരിധി ഉയര്‍ത്തിയ പ്രഖ്യാപനത്തില്‍ രാഹുലിന്റെ മുഖഭാവത്തെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

‘ദൈവമേ ഇത് ഞങ്ങളുടെ തലയിലാവുമോ?’ ബജറ്റിനിടയില്‍ ആദായ നികുതി പരിധി ഉയര്‍ത്തിയ പ്രഖ്യാപനത്തില്‍ രാഹുലിന്റെ മുഖഭാവത്തെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആദായ നികുതി പരിധി ഉയര്‍ത്തിയ ബജറ്റ് പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണ ഭാവത്തെ ട്രോളി സോഷ്യല്‍ മീഡിയ. ഇക്കാര്യം പ്രഖ്യാപിച്ചപ്പോള്‍ പുഞ്ചിരിയോടെ കയ്യടിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി, എന്നാല്‍ രാഹുലിന്റെ മുഖത്ത് നിരാശാഭാവമായിരുന്നു.

കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ അഞ്ചുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി അടയ്ക്കേണ്ടെന്നാണ് പറയുന്നത്. എന്നാല്‍ അടുത്തവര്‍ഷം മുതലെ ഇത് പ്രാബല്യത്തില്‍ വരികയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഈ സമയത്തെ രാഹുല്‍ ഗാന്ധിയുടെ നിരാശാഭാവത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അദ്ദേഹത്തിന്റെ ഭാവത്തില്‍ ‘ഇത് തങ്ങളുടെ തലയിലാവുമോ’യെന്ന ആശങ്കയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ സാധാരണക്കാരനും ‘അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന’ പദ്ധതി ആരംഭിക്കുമെന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ ഉറപ്പു നല്‍കിയിരുന്നു.

അതേസമയം, ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിച്ചത് കണ്ണില്‍ പൊടിയിടാനാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ ആരോപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment