തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടലുകളിലും ഭക്ഷണം പാചകം ചെയ്യുന്നതെന്നും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

തലസ്ഥാനത്തെ പല ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി. ആറു സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, മത്സ്യം, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ എണ്ണ, തൈര്, മയൊണൈസ് എന്നിവ വീണ്ടും ഉപയോഗിക്കുന്നതിനായി ഫ്രീസറിലും മറ്റും സൂക്ഷിച്ചതടക്കം ഹെല്‍ത്ത് സ്‌ക്വാഡ് പിടിച്ചെടുത്തിട്ടുണ്ട്.

ഹോട്ടലുകളുടെ അടുക്കളകളിലും പരിസരത്തും മാലിന്യമ കുമിഞ്ഞ് കൂടികിടക്കുന്നതും കണ്ടെത്തി. ഇത്തരം ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment